Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

ഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി; കണ്ടെത്തിയത് ചേലക്കര സ്വദേശി പാറയിൽ മാത്യു എബ്രഹാമിന്റെ മൃതദേഹം

ഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കിട്ടി; കണ്ടെത്തിയത് ചേലക്കര സ്വദേശി പാറയിൽ മാത്യു എബ്രഹാമിന്റെ മൃതദേഹം

മറുനാടൻ മലയാളി ബ്യൂറോ

ചേലക്കര: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ ചേലക്കര മുഖാരിക്കുന്ന് പാറയിൽ മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വാഴാലിപ്പാടം ഉരുക്കു തടയണക്കു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മുന്പാണ് ഭാരതപ്പുഴയിലെ മായന്നൂർ തടയണക്കു സമീപം ഒഴുക്കിൽപ്പെട്ട് മാത്യു എബ്രഹാമിനെയും അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയെയും കാണാതായത്. പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിരുന്നു.

വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് ഇരുവരും. ഇവരടക്കം ഏഴു പേരാണ് തടയണക്കു സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കിൽ പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗൗതം ഒഴുക്കിൽപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP