Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കാർപെന്റർ ജോലിക്കെത്തിയ ബേപ്പൂർ സ്വദേശിയായ 28 കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ താനൂരിലെ കുളത്തിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസം മുതൽ കാണാതായ വൈശാഖിനെ തേടിയള്ള തിരച്ചിലിന് ഒടുവിൽ

കാർപെന്റർ ജോലിക്കെത്തിയ ബേപ്പൂർ സ്വദേശിയായ 28 കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ താനൂരിലെ കുളത്തിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസം മുതൽ കാണാതായ വൈശാഖിനെ തേടിയള്ള തിരച്ചിലിന് ഒടുവിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: 28കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ താനൂരിലെ കുളത്തിൽ കണ്ടെത്തി. താനൂരിൽ കാർപെൻഡർ ജോലിക്കെത്തിയ ബേപ്പൂർ സ്വദേശിയായ വൈശാഖിനെ കാണാതായതോടെ സൃഹൃത്തുക്കൾ നടത്തിയ തിരിച്ചിലിലാണ് കുളത്തിൽനിന്നും മൃതദേഹം കണ്ടെത്തിയത്.താനൂർ ടിവി എസ് തിയേറ്ററിന് സമീപം കാർപെൻഡർ ജോലിക്കെത്തിയ ബേപ്പൂർ സ്വദേശിയായ 28 കാരന്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലുദിവസം മുൻപ് താനൂർ ടിവി എസ് തിയേറ്ററിന് സമീപം കാർപെൻഡർ ജോലിക്കെത്തിയ ബേപ്പൂർ സ്വദേശിയായ വൈശാഖ് എന്ന 28 കാരന്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അവസാനമായി ഇയാളെ കൂടെയുണ്ടായിരുന്നവർ കണ്ടത്. താനൂർ പൊലീസ് സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ ഫലം വന്നതിനു ശേഷം ഇൻക്വസ്റ്റ് മറ്റു നടപടിക്രമങ്ങളും പൂർത്തിയാകും എന്ന് താനൂർ സ്റ്റേഷൻ ഓഫീസർ പ്രമോദ് അറിയിച്ചു. അതേ സമയം കാർപെൻഡർ ജോലിക്കെത്തിയ മറ്റുജോലിക്കാരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP