Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗികൾക്ക് നേരെ തുപ്പിയും വാർഡിൽ മൂത്രമൊഴിച്ചും വിളയാട്ടം; കുട്ടിക്കാനം കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എസ്ഐയുടെ അതിക്രമം ഇങ്ങനെ

രോഗികൾക്ക് നേരെ തുപ്പിയും വാർഡിൽ മൂത്രമൊഴിച്ചും വിളയാട്ടം; കുട്ടിക്കാനം കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എസ്ഐയുടെ അതിക്രമം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം. ഇടുക്കി കുട്ടിക്കാനത്താണ് സംഭവം. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എസ്‌ഐയാണ് കോവിഡ് സെന്ററിലെ ഡോക്ടർമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഡോക്ടറോഡ് അപമര്യാദയായി പെരുമാറിയതിന് പുറമെ ഇയാൾ സെന്ററിലെ മറ്റ് രോഗികളോടും ഇയാൾ അപമര്യദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു. മദ്യ ലഹരിയിൽ ആയിരുന്ന ഇയാൾ കൊറോണ രോഗികൾക്ക് നേരെ തുപ്പുകയും വാർഡിൽ മൂത്രം ഒഴിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

ഇത് തടയാൻ എത്തിയ ജീവനക്കാർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. അതിക്രം തുടർന്ന ഇയാളെ വളരെ പാടുപെട്ട് ഡോക്ടർമാർ മറ്റൊരു മുറിയിലിട്ട് പൂട്ടുകയായിരുന്നു.ഇതോടെയാണ് അതിക്രമം അവസാനിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് എസ്‌ഐയെ വണ്ടിപ്പെരിയാറിലെ കൊറോണ സെന്ററിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP