Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അമ്മായി അമ്മ എന്ന നിലയിലും ബീന കണ്ണന് ഫുൾ എ പ്ലസ്; പട്ടിന്റെ രാജ്ഞി വീട്ടിലെങ്ങനെയെന്ന് വെളിപ്പെടുത്തി വിഘ്നേശ്വരി പറയുന്നത് ഇങ്ങനെ

അമ്മായി അമ്മ എന്ന നിലയിലും ബീന കണ്ണന് ഫുൾ എ പ്ലസ്; പട്ടിന്റെ രാജ്ഞി വീട്ടിലെങ്ങനെയെന്ന് വെളിപ്പെടുത്തി വിഘ്നേശ്വരി പറയുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

പട്ടിന്റെ രാജ്ഞിയെന്ന വിശേഷണത്തിന് അർഹയായ വനിതയാണ് ശീമാട്ടി എന്ന വസ്ത്ര വ്യാപാരശാലയുടെ ഉടമയായ ബീന കണ്ണൻ. ജീവിതത്തിലെ തിരിച്ചടികളെ അതിജീവിച്ചാണ് ബീന കണ്ണൻ ശ്രദ്ധേയയാത്. എന്നാൽ, ബിസിനസിൽ മാത്രമല്ല, ജീവിതത്തിലും മികച്ച വിജയിയാണ് ബീനയെന്നാണ് വിലയിരുത്തുന്നത്. അത് മറ്റാരുമല്ല, സാക്ഷാൽ മരുമകൾ തന്നെയാണ് അമ്മായി അമ്മയായ ബീനക്ക് ഫുൾ എപ്ലസ് നൽകുന്നത്. “മറ്റാരേക്കാളും ആത്മവിശ്വാസവും ധൈര്യവും പകർന്നു തരുന്ന ഒരാൾ” എന്നാണ് ബീനയുടെ മരുമകളായ വിക്കി എന്ന വിഘ്നേശ്വരി ബീനയെക്കുറിച്ചു പറയുന്നത്.

“ഞാൻ ഗൗതമിനെ കല്യാണം കഴിക്കുന്നതിനുമുന്നേ എന്റെ ചിറ്റമ്മയായിരുന്നു ബീന. ഇപ്പോൾ ചിറ്റമ്മയെന്നും ബീനാമ്മയെന്നും ബീമ്മ എന്നുമൊക്കെ ഞാൻ അമ്മയെ വിളിക്കാറുണ്ട്. എങ്ങനെ വിളിച്ചാലും സ്‌നേഹത്തോടെ വിളി കേൾക്കുന്ന ഒരാൾ. ഞാനും ഗൗതമും കൂടി ‘ദി ബിഗ് ബാങ് കഫേ’ എന്ന സ്ഥാപനം തുടങ്ങുമ്പോൾ എല്ലാ പിന്തുണയും തന്നത് ബീനാമ്മയാണ്. വളരെയധികം ഭക്ഷണപ്രിയയായിരുന്നു ഞാൻ.

ആ ഇഷ്ടം മനസ്സിലാക്കിയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങാൻ ബീനാമ്മ മുൻകൈയെടുത്തത്. നമ്മളെ ടെൻഷനടിപ്പിക്കാതെ എന്തും ചെയ്തോളൂവെന്ന് ആത്മവിശ്വാസവും ധൈര്യവും തരുന്ന ഒരാളാണ് ബീനാമ്മ. അമ്മായിഅമ്മയായി ഒരിക്കലും ബീനാമ്മയെ ഞാൻ കണ്ടിട്ടില്ല” മനസ്സുവായിക്കാനുള്ള കഴിവാണ് ബീനാമ്മയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് വിക്കി പറയുന്നു. “ബീനാമ്മ യാത്രകഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന സമ്മാനങ്ങളെല്ലാം ഞാൻ മനസ്സിൽ കരുതിയതു തന്നെയാകും.

പഠിക്കുന്ന കാലത്ത് എനിക്ക് സ്‌പോർട്‌സുമായോ ആർട്‌സുമായോ ഏഴയലത്തെ ബന്ധം പോലുമുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഇവിടെയെത്തിയപ്പോഴാണ് യോഗയും വർക്കൗട്ടുകളും ഭക്ഷണ രീതികളുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ബീനാമ്മയുടെ ജീവിതത്തിലൂടെ മനസ്സിലാകുന്നത്. മരുമക്കളുടെ ജീവിതരീതികളെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു അമ്മായിഅമ്മ ഉണ്ടാകുമോയെന്ന് സംശയമാണ്”.

ഭർത്താവിന്റെ മരണമുൾപ്പെടെ ജീവിതത്തിലുണ്ടായ പല പ്രതിസന്ധികളെയും തരണം ചെയ്താണ് ബീനാ കണ്ണൻ തന്റെ സംരംഭത്തെ ഇത്രവും വലിയ വിജയമാക്കിയത്. ചെറുപ്പത്തിലെ തന്റെ വഴിയിതാണെന്ന് തിരഞ്ഞെടുന്ന ഈ സംരംഭക ശരിക്കും പട്ടിന്റെ രാജ്ഞിയെന്ന വിശേഷണത്തിന് അർഹയാണ്.

സാധാരണ വസ്ത്ര വ്യാപാര കേന്ദ്രമായിരുന്ന ശീമാട്ടിയെ ഇന്ത്യയിലെ അറിയപ്പെടുന്ന വസ്ത്ര ബ്രാൻഡാക്കി അവർ മാറ്റി. ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്ക് പട്ടിന്റെ വ്യത്യ്‌സ്തമായ വിസ്മയ ലോകമാണ് അവർ തുറന്നിട്ടത്. ശീമാട്ടിയെന്ന ആഗോള ബ്രാൻഡിനു വേണ്ടി പട്ടുനെയ്യാൻ നെയ്ത്തുഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന ഈ സംരംഭക, അന്യം നിന്നുകൊണ്ടിരുന്ന ഒരു പരമ്പരാഗത വ്യവസായത്തെ കരുപ്പിടിപ്പിക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP