Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയിൽ പ്രതികരിക്കാൻ തിരുവാതിര; കൊച്ചിയിലെ നൃത്തപ്രതിഷേധത്തിനു പിന്തുണയുമായി നടി സാന്ദ്ര തോമസും

പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയിൽ പ്രതികരിക്കാൻ തിരുവാതിര; കൊച്ചിയിലെ നൃത്തപ്രതിഷേധത്തിനു പിന്തുണയുമായി നടി സാന്ദ്ര തോമസും

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ ഒരു സംഘം സ്ത്രീകളുടെ പ്രതിഷേധ തിരുവാതിര. കലൂർ പൊറ്റക്കുഴി ജങ്ഷനിലാണ് അഞ്ചു പേർ ചേർന്ന് തിരുവാതിര കളിച്ചത്.

റോഡ് നന്നാക്കണമെന്ന് കൊച്ചി മേയറോട് അഭ്യർത്ഥിക്കുന്ന തരത്തിലുള്ള ഗാനമാണ് തിരുവാതിരയ്‌ക്കൊപ്പം ആലപിച്ചത്. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും നർത്തകർക്കു പിന്തുണയുമായി എത്തിയിരുന്നു.

എളമക്കര-പൊറ്റക്കുഴി-ഫ്രീഡം റോഡ് പൊട്ടിപ്പൊളിഞ്ഞു വികൃതമായി എന്നാരംഭിക്കുന്ന ഗാനം ഓണക്കാലത്തെങ്കിലും ജനങ്ങളുടെ ആവശ്യം പരിഗണിക്കമെന്ന അഭ്യർത്ഥനയോടെയാണ് അവസാനിക്കുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി എൽദോ എബ്രഹാം എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP