Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അണമുറിയാതെ മഴ പെയ്തതോടെ നീരൊഴുക്ക് ശക്തം, ജലനിരപ്പും ഉയർന്നു; കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തി; ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ ഭരണാധികാരികൾ

അണമുറിയാതെ മഴ പെയ്തതോടെ നീരൊഴുക്ക് ശക്തം, ജലനിരപ്പും ഉയർന്നു; കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തി; ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ ഭരണാധികാരികൾ

സ്വന്തം ലേഖകൻ

പൈനാവ്: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാർകുട്ടിയിൽ നിന്നും 1500 ക്യുമെക്‌സ് വരെയും പാംബ്ല ഡാമിൽ നിന്നും 3000 ക്യുമെക്‌സ് വരെയും ജലം ഉടൻ തന്നെ പുറത്തുവിടുന്നതാണ്. പെരിയാർ, മുതിരപ്പുഴയാർ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജില്ലാകളക്ടർ അറിയിച്ചു.

ഇടുക്കിയിലെ മലയോരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാ?ഗരൂകരായിരിക്കണമെന്ന് നിര്ഡദേശിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറിൽ കഴിഞ്ഞ നാലുദിവസത്തിനിടെ 12 അടി വെള്ളം ഉയർന്നു. ഇപ്പോൾ ജലനിരപ്പ് 130 അടിയാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയർന്ന് 2353 അടി പിന്നിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP