Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദലൈലാമയ്ക്ക് 85-ാം പിറന്നാൾ; പ്രാർത്ഥനാ നിർഭരമായി ധർമശാല: ദലൈലാമ ദീർഘയുഷ്മാൻ ആവട്ടെ എന്ന് ടിബറ്റൻ പാർലമെന്റ്

ദലൈലാമയ്ക്ക് 85-ാം പിറന്നാൾ; പ്രാർത്ഥനാ നിർഭരമായി ധർമശാല: ദലൈലാമ ദീർഘയുഷ്മാൻ ആവട്ടെ എന്ന് ടിബറ്റൻ പാർലമെന്റ്

സ്വന്തം ലേഖകൻ

ധർമശാല: ടിബറ്റിന്റെ ആത്മീയ ഗുരു ദലൈലാമയുടെ 85 ാം പിറന്നാൾ ഇന്നലെ ആഘോഷിച്ചു. ടിബറ്റൻ പ്രവാസ ഭരണകൂടത്തിന്റെ ഇന്ത്യയിലെ ആസ്ഥാനമായ ധർമശാല പ്രാർത്ഥനാ നിർഭരമായി. ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായതിൽ ലാമ അനുശോചനം അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ധാരാളം പേർ ആശംസകൾ അറിയിച്ചതായി ലാമയുടെ ഓഫിസ് അറിയിച്ചു. മുൻ യുഎസ് പ്രസിഡന്റ് ജോർജ് ബുഷും ആശംസകൾ അറിയിച്ചു. കേന്ദ്ര മന്ത്രി കിരൺ റിജിജു ദലൈലാമയ്ക്ക് ആശംസ നേർന്നു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മന്ത്രങ്ങളും പ്രബോധനങ്ങളും അടങ്ങുന്ന സംഗീത ആൽബം പുറത്തിറക്കി.

ദലൈലാമ ദീർഘയുഷ്മാൻ ആവട്ടെ എന്ന് ടിബറ്റൻ പാർലമെന്റ് ആശംസിച്ചു. ദലൈലാമ വിശാല ഹൃദയത്തോടെ പെരുമാറുമ്പോൾ ചൈനീസ് സർക്കാർ ക്രൂരതയോടെയാണ് പെരുമാറുന്നത്. അഹിംസയാണ് ഇരുവിഭാഗത്തിനും നല്ലതെന്നും പ്രവാസ ടിബറ്റൻ ഭരണകൂടം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP