Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

സൈബർ ലോകത്തെ വിദ്യാർത്ഥികൾക്ക് സുരക്ഷയുടെ കവചവുമായി കേരള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ; വ്യക്തമാക്കിയിരിക്കുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പാലിക്കേണ്ട നിയമങ്ങൾ; വിദ്യാലയങ്ങളിലെ സൈബർ സുരക്ഷ ഇനി 'കൈറ്റി'ലൂടെ ഭദ്രം

സൈബർ ലോകത്തെ വിദ്യാർത്ഥികൾക്ക് സുരക്ഷയുടെ കവചവുമായി കേരള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ; വ്യക്തമാക്കിയിരിക്കുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവർ പാലിക്കേണ്ട നിയമങ്ങൾ; വിദ്യാലയങ്ങളിലെ സൈബർ സുരക്ഷ ഇനി 'കൈറ്റി'ലൂടെ ഭദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി
സർക്കാരിന്റെ പുത്തൻ ചുവടുവയ്‌പ്പ്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്ക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ് ) കുട്ടികൾക്കായി കേരള സ്‌റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ ഇറക്കിയാണ് സൈബർ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നത്.

വികലാംഗർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപീകരിച്ച സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുത്തൻ പ്രോട്ടോക്കോൾ നിർമ്മിച്ചിരിക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. സൈബർ സേഫ്റ്റി ക്ലിനിക്കുകളെ പറ്റിയുള്ള വിശദ വിവരങ്ങളും പ്രോട്ടോക്കോളിൽ പറയുന്നുണ്ട്.

വിദ്യാർത്ഥികൾ പാലിക്കേണ്ട കാര്യങ്ങൾ

1) അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്.

2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളിൽനിന്നോ വെജെറ്റകളിൽ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്.

3) വിദ്യാലയങ്ങൾ, ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങൾ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്.

4) മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ അപരിചിതരെ ഏൽപിക്കരുത്.

5) കുട്ടികൾ അവരുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി ഇന്റർനെറ്റിൽ - സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കരുത്. ഓൺലൈൻ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാൻ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകൾ അയയ്ക്കുന്ന സന്ദേശങ്ങൾ (ഇ-മെയിലുകൾ) തുറക്കരുത്.

6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ പിൻ കോഡ്, പാസ്വേഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്.

7) ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികൾ ഏറ്റെടുക്കൽ, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കുക.

8) സൈബർ സ്പേസിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങൾ (സൈബർ ക്രൈമുകൾ) നടക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു:

ശ. ഫിഷിങ് ; യഥാർത്ഥ സ്രോതസിൽ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളിൽ നിന്നും, മൊബൈൽ ഫോൺ, ഫേസ്‌ബുക്ക് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശം ലഭിക്കുക. നിങ്ങൾ ക്ക് ലോട്ടറി അടിച്ചു, അവാർഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉൾ പ്പെടെയുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാർത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിങ് (ടുീീളശിഴ) ഇതിന്റെ മറ്റൊരു രൂപമാണ്.

ശശ. സൈബർ സ്റ്റാക്കിങ് : നമ്മെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്മെയിൽ ചെയ്തുമെല്ലാം ഉപദ്രവിക്കുക.

ശശശ. ഡീപ്ഫെയ്ക്സ്: ഒരു ചിത്രത്തിൽ അല്ലെങ്കിൽ വീഡിയോയിൽ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജൻ നിർമ്മിക്കുക. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാൽ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകൾ-ചിത്രങ്ങൾ-വോയ്സ് ക്ലിപ്പുകൾ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യരുത്.

ശ്. ക്യാമറ ഹാക്കിങ് : അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ/ ഐടി സംവിധാനങ്ങളിൽ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിങ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറൽ ഹാക്കിങ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിങ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവർത്തിപ്പിക്കാന് വരെ ക്രാക്കർമാർക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗൺലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകൾ, വൈറസുകൾ, മാൽവെയറുകൾ
വഴിയാണ് എന്നതിനാൽ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്മെന്റുകളും ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

9) ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാൽ പലവട്ടം
ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങൾ നൽകുക. അശ്ലീല ചിത്രങ്ങൾ കൈമാറുന്ന 'സെക്സിങ്' ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സൈബർ നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നോർക്കുക.

10) സൈബർ നിയമപ്രകാരം കുറ്റകരമായ രൂപത്തിൽ സ്വന്തമായി സന്ദേശങ്ങൾ തയ്യാറാക്കുന്നതും 'ട്രോളുകൾ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാൾ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണ് എന്നോർക്കുക.

11) സൈബർ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭീഷണികൾ തുടങ്ങിയവ രക്ഷിതാക്കളുമായും അദ്ധ്യാപകരുമായും തുറന്ന് സംസാരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP