Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പെന്ന് സൈബർഡോം കണ്ടെത്തി; തട്ടിപ്പിന് പിന്നിൽ ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘം; ഇതുവരെ റിപ്പോർട്ട് ചെയ്തത് പത്ത് കേസുകളെന്ന് ഐജി മനോജ് എബ്രഹാം

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പെന്ന് സൈബർഡോം കണ്ടെത്തി; തട്ടിപ്പിന് പിന്നിൽ ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘം; ഇതുവരെ റിപ്പോർട്ട് ചെയ്തത് പത്ത് കേസുകളെന്ന് ഐജി മനോജ് എബ്രഹാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് വ്യാപകമാകുന്നു. പത്ത് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തതായി ഐജി മനോജ് എബ്രഹാം പറഞ്ഞു. ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പ് വ്യാപകം. പണം കൈമാറാനുള്ള മൊബൈൽ യുപിഎ ആപ്പുകളുടെ മറവിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്. തട്ടിപ്പ് സംഘത്തെ സൈബർഡോം കണ്ടെത്തി. ഇതിനെ കുറിച്ച് ജാർഖണ്ഡ് പൊലീസിന് സൈബർഡോം വിവരങ്ങൾ കൈമാറി.

ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ടിന്റെ ഉടമ ഇത് അറിയുന്നത് തട്ടിപ്പ് നടന്നതിന് ശേഷം മാത്രമായിരിക്കും. തട്ടിപ്പ് വഴി ഒരു ദിവസം ഒരു ലക്ഷം രൂപവരെ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത് കഴിഞ്ഞാലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തനക്ഷമമാണ്.

അക്കൗണ്ട്, ഡെബിറ്റ് കാർഡ് വിവരങ്ങളും ഇതുവഴി ചോർത്തുന്നതായി കണ്ടെത്തി. ഒട്ടേറെപ്പേർക്ക്പണം നഷ്ടമായിട്ടുണ്ടെന്നും 10 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും സൈബർ ഡോം അറിയിച്ചു. തട്ടിപ്പിന് ഇരയായാൽ ഉടൻ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് സൈബർ ഡോം നിർദേശിക്കുന്നു. തട്ടിപ്പിന്റെ വിവരങ്ങൾ സൈബർ ഡോം റിസർവ് ബാങ്കിന് കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP