Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം: സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം: സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.അജീഷിനെതിരെയും മറ്റൊരാൾക്കെതിരെയുമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഫേസ് ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP