Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പീഡനക്കേസ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മുങ്ങിയത് ബുള്ളറ്റ് മോഷ്ടിച്ച്; കതിരൂർ കാട്ടിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് പൊലീസ് പൊക്കിയത് ഭക്ഷണപൊതിയുടെ സഹായത്തോടെ; കാട്ടിൽ ഭക്ഷണം എത്തിച്ച് നൽകിയത് ഭാര്യയും  

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്:കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടന്നുകളഞ്ഞ പീഡനക്കേസ് പ്രതി പൊലീസ് പിടിയിൽ. മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെയാണ് കതിരൂരിലുള്ള കാട്ടിലെ രഹസ്യസങ്കേതത്തിൽ നിന്ന് ശനിയാഴ്ച പുലർച്ചെ രണ്ടോടെ പൊലീസ് പിടികൂടിയത്. ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഈ മാസം 20ന് രാത്രിയാണ് പ്രതി കടന്നത്.

ഇയാൾ രക്ഷപ്പെട്ട ദിവസം പുതിയങ്ങാടിയിലെ റെയിൽവെ ലൈനിനടുത്തുനിന്ന് ബുള്ളറ്റ് മോഷണം പോയിരുന്നു. തുടർന്ന് സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ പ്രതി മൂജീബ് റഹ്മാനാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യ ഭക്ഷണപ്പൊതികളുമായി പുറത്തു പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഭാര്യവീട്ടിന് സമീപത്തെ കാട്ടിലെ രഹസ്യസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്.

വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി വാഹനമോഷണ -ലഹരികടത്തുകേസുകളിലും പ്രതിയാണ്. മുക്കത്തെ മുത്തേരിയിൽ 65 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ റിമാൻഡിൽ കഴിയവെയാണ് കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ അഷറഫിന്റെ മേൽനോട്ടത്തിൽ നടക്കാവ് ഇൻസ്പെക്ടർ കെ ബിശ്വാസ്, എസ്ഐമാരായ കൈലാസ് നാഥ്, സിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ വേങ്ങര സ്വദേശി ജമാലുദ്ദീനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP