Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണ്ണവേട്ട; കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 79 ലക്ഷത്തിന്റെ സ്വർണം; വിവിധ റെയ്ഡിൽ പിടിയിലാത് മൂന്നുപേർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണ്ണവേട്ട. കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് വൻ സ്വർണവേട്ട നടത്തിയത്. ദുബായിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി ഒരു കിലോ സ്വർണമാണ് തിരുവനന്തരപുരത്ത് പിടിച്ചെടുത്തത്. 50 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബായിൽ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലെത്തിയ രണ്ട് കാസർകോട് സ്വദേശികളാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 29 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

ഷാർജയിൽ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. മിശ്രിതമാക്കി സോക്‌സിനുള്ളിൽ ഒളിപ്പിച്ച 336 ഗ്രാം സ്വർണവും 230 ഗ്രാം സ്വർണമാലയുമാണ് പിടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് പിടികൂടിയതോടെ കർശന നിരീക്ഷണമാണ് വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP