Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാർജയിൽ നിന്നും ചെന്നൈയിലേക്കുപോയ യാത്രക്കാരൻ ഒന്നരക്കിലോയോളം സ്വർണാഭരണങ്ങളുമായി പിടിയിലായത് തിരുവനന്തപുരത്ത് ഇറങ്ങണം എന്നാവശ്യപ്പെട്ടതോടെ; കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയ 1.34 കിലോ സ്വർണാഭരണങ്ങളുടെ വില ഏകദേശം 44 ലക്ഷം രൂപ; ഇയാൾ പലതവണ സ്വർണം കടത്തിയിരിക്കാം എന്ന നിഗമനത്തിൽ കസ്റ്റംസും

ഷാർജയിൽ നിന്നും ചെന്നൈയിലേക്കുപോയ യാത്രക്കാരൻ ഒന്നരക്കിലോയോളം സ്വർണാഭരണങ്ങളുമായി പിടിയിലായത് തിരുവനന്തപുരത്ത് ഇറങ്ങണം എന്നാവശ്യപ്പെട്ടതോടെ; കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയ 1.34 കിലോ സ്വർണാഭരണങ്ങളുടെ വില ഏകദേശം 44 ലക്ഷം രൂപ; ഇയാൾ പലതവണ സ്വർണം കടത്തിയിരിക്കാം എന്ന നിഗമനത്തിൽ കസ്റ്റംസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവുമായി ചെന്നൈ സ്വദേശി പിടിയിൽ. ഷാർജയിൽ നിന്നും തിരുവനന്തപുരം വഴി ചെന്നൈയിലേക്കു പോകുന്ന എയർ ഇന്ത്യ ഫ്‌ളൈറ്റിലെ യാത്രക്കാരനിൽ നിന്നാണ് 1.34 കിലോ സ്വർണം പിടിച്ചത്. എഐ 968 എയർ ഇന്ത്യ ഫ്‌ളൈറ്റ് തിരുവനന്തപുരത്ത് എത്തിയതോടെ ചെന്നൈയിൽ ഇറങ്ങേണ്ട യാത്രക്കാരൻ തനിക്ക് പുറത്ത് പോകണം എന്നാവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് തിരുവനന്തപുത്ത് ഇറങ്ങാൻ അനുവാദം വേണം എന്നായിരുന്നു ആവശ്യം.

യാത്രക്കാരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം കണ്ടെത്തിയത്. ആഭരണങ്ങളായി കടത്താൻ ശ്രമിച്ച സ്വർണത്തിന് 44 ലക്ഷം രൂപ വിലവരും എന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളുടെ പാസ്‌പോർട്ട് പരിശോധിച്ചതിൽ നിന്നും ഇയാൾ ദുബായിൽ നിന്നും ചെന്നൈയിലേക്ക് പലതവണ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി മുമ്പും ഇയാൾ സ്വർണം കടത്തിയിരിക്കാം എന്നാണ് കസ്റ്റംസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP