Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടു വന്ന കേസിൽ യുഎഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും; കസ്റ്റംസ് ആവശ്യം അംഗീകരിച്ച് വിദേശകാര്യമന്ത്രാലയം

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടു വന്ന കേസിൽ യുഎഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും; കസ്റ്റംസ് ആവശ്യം അംഗീകരിച്ച് വിദേശകാര്യമന്ത്രാലയം

സ്വന്തം ലേഖകൻ

കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിൽ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്ക് നോട്ടീസ് നൽകുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകി.

നയതന്ത്ര ചാനൽ വഴിയുള്ള പാഴ്സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്ര അനുമതി ലഭിച്ചതോടെ കാരണം കാണിക്കൽ നോട്ടീസിനുള്ള കരട് തയ്യാറാക്കും. അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.

ആർക്കൊക്കെയാണ് ഈ കേസിൽ നോട്ടീസ് നൽകുകയെന്നതാണ് അറിയേണ്ടത്. കേസുമായി ബന്ധപ്പെട്ട് അന്ന് മന്ത്രിയായിരുന്ന കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എൻഐഎയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു. അതൊടൊപ്പം പ്രോട്ടോക്കോൾ ഓഫീസറേയും കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

നയതന്ത്ര ചാനൽ വഴി വന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളർ കടത്ത് കേസും രജിസ്റ്റർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP