Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ കിടത്തി മർദിച്ച കട്ടിലിലെ കിടക്കയും ബെഡ്ഷീറ്റും ചില പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കത്തിച്ച് കളഞ്ഞു; കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത് സിവിൽ പൊലീസ് ഓഫിസറുടെ പരാതിയിൽ സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ കിടത്തി മർദിച്ച കട്ടിലിലെ കിടക്കയും ബെഡ്ഷീറ്റും ചില പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കത്തിച്ച് കളഞ്ഞു; കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത് സിവിൽ പൊലീസ് ഓഫിസറുടെ പരാതിയിൽ സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ നിർണായക വഴിത്തിരിവ്. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ കിടത്തി മർദ്ദിച്ച കട്ടിലിലെ കിടക്കയും ബെഡ്ഷീറ്റും ചില പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കത്തിച്ചു കളഞ്ഞു എന്നാണ് വെളിപ്പെടുത്തൽ. സിവിൽ പൊലീസ് ഓഫിസർ നൽകിയ പരാതിയെത്തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് നിർണാക വിവരങ്ങൾ പുറത്തുവന്നത്. പരാതി നൽകിയ സിവിൽ പൊലീസ് ഓഫിസർ പി.ജെ. ജോർജുകുട്ടി പൊലീസിനു നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ.

കേസിൽ എസ്‌ഐയെ കുടുക്കാൻ ശ്രമം നടന്നതായും സൂചനയുണ്ട്. ഉരുട്ടിക്കൊല അന്വേഷിക്കുന്ന സിബിഐ സംഘം നെടുങ്കണ്ടം സ്റ്റേഷനിലെത്തിയിരുന്നു. സ്‌പെഷൽ ബ്രാഞ്ച് എഎസ് ഐ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു സിവിൽ പൊലീസ് ഓഫിസർ പി.ജെ. ജോർജുകുട്ടി നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്നു വധ ശ്രമത്തിനു കേസെടുക്കാൻ നെടുങ്കണ്ടം എസ്എച്ച്ഒയ്ക്ക് കോടതിയുടെ നിർദ്ദേശം ലഭിച്ചിരുന്നു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സുപ്രധാന വിവരങ്ങൾ പുറത്തു വന്നത്. വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് പി.ജെ.ജോർജുകുട്ടി.

ജോർജുകുട്ടി കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറയുന്നത് : രാജ് കുമാർ കസ്റ്റഡി മരണത്തിനു ശേഷം മുൻ എസ്‌ഐ കെ.എ. സാബുവിനെതിരെ മൊഴി നൽകാൻ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നിർബന്ധിച്ചിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച സമയത്ത് ജോലി ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു വൈരാഗ്യമുണ്ടായി. രാജ്കുമാറിനെയിട്ട് മർദിച്ച കട്ടിലിലെ കിടക്കയും ബെഡ്ഷീറ്റും ചില പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കത്തിച്ച് കളയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP