Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവറട്ടി എക്സൈസ് കസ്റ്റഡി മരണം: കർശന നടപടി വേണം; പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള പതിനാറാമത്തെ കസ്റ്റഡി മരണമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

പാവറട്ടി എക്സൈസ് കസ്റ്റഡി മരണം: കർശന നടപടി വേണം; പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള പതിനാറാമത്തെ കസ്റ്റഡി മരണമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാവറട്ടി എക്സൈസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അരുംകൊലയാണിതെന്ന് വ്യക്തമായ സൂചന റിപ്പോർട്ടിലുണ്ട്.
മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണത്തിൽ കലാശിച്ചെന്നും തലയ്ക്കേറ്റ പരിക്ക് മരണകാരണമാകാമെന്നും റിപ്പോർട്ടിലുണ്ട്. അതീവ ഗൗരവത്തോടെ ഈ റിപ്പോർട്ട് സർക്കാർ കാണണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പിണറായി സർക്കാർ അധികാരമേറ്റശേഷം ഉണ്ടായ 16-ാമത്തെ കസ്റ്റഡി മരണമാണിത്. വരാപ്പുഴ ശ്രീജിത്ത്, നെടുങ്കണ്ടം രാജ്കുമാർ തുടങ്ങിയവരുടേതിനു സമാനമാണ് രഞ്ജിത്തിന്റെ കൊലപാതമെന്നാണ് സൂചന. പൊലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊലകൾ സാംക്രമിക രോഗം പോലെ എക്സൈസിനെയും പിടികൂടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP