Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ.

ബുധനാഴ്ച രാത്രിയോടെയാണ് വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ചത്. ആർഎസ്എസ് എസ്ഡിപിഐ സംഘർഷത്തിനിടെയാണു നന്ദു മരിച്ചത്. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരം പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. ഹർത്താലിനിടെ ചേർത്തല നഗരത്തിൽ കടകൾക്ക് നേരേയും ആക്രമണമുണ്ടായി. മൂന്ന് കടകൾ തീവെച്ചുനശിപ്പിക്കുകയും ഒരു കട തല്ലിത്തകർക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP