Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

വിയ്യൂർ സെൻട്രൽ ജയിലിലെ അസി. പ്രിസണറെ ആക്രമിച്ചത് കഞ്ചാവുകേസിലെ പ്രതികൾ; പ്രഭാത കൃത്യങ്ങൾക്ക് ശേഷം തിരികെ സെല്ലിൽ കയറാൻ കൂട്ടാക്കാതിരുന്നത് ചോദ്യം ചെയ്തതോടെ പ്രതികൾ കൂട്ടമായി ആക്രമിച്ചത് ക്രൂരമായി; പല്ല് അടിച്ച് ഇളക്കുകയും കൈയിൽ ബ്ലേഡ് കൊണ്ട് വരയുകയും ചെയ്തതോടെ പ്രതികളെ കീഴ്‌പ്പെടുത്തിയത് ജയിൽ ജീവനക്കാർ

വിയ്യൂർ സെൻട്രൽ ജയിലിലെ അസി. പ്രിസണറെ ആക്രമിച്ചത് കഞ്ചാവുകേസിലെ പ്രതികൾ; പ്രഭാത കൃത്യങ്ങൾക്ക് ശേഷം തിരികെ സെല്ലിൽ കയറാൻ കൂട്ടാക്കാതിരുന്നത് ചോദ്യം ചെയ്തതോടെ പ്രതികൾ കൂട്ടമായി ആക്രമിച്ചത് ക്രൂരമായി; പല്ല് അടിച്ച് ഇളക്കുകയും കൈയിൽ ബ്ലേഡ് കൊണ്ട് വരയുകയും ചെയ്തതോടെ പ്രതികളെ കീഴ്‌പ്പെടുത്തിയത് ജയിൽ ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ അസി. പ്രിസൺ ഓഫിസർക്ക് നേരെ കഞ്ചാവുകേസ് പ്രതികളുടെ ആക്രമണം. മുഖത്ത് ഇടിയേറ്റതിനെ തുടർന്ന് അസി. പ്രിസൺ ഓഫിസർ എം ടി. പ്രതീഷിന്റെ രണ്ടു പല്ലുകൾ ഇളകി. ആക്രമണത്തിനിടെ തടവുകാരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാൾ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യിൽ വരഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തു. തടവുകാർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ എട്ടുമണിയോടെ സെൻട്രൽ ജയിലിനുള്ളിലായിരുന്നു സംഭവം നടന്നത്. പ്രഭാത കൃത്യങ്ങൾക്കായി തടവുകാരെ പുറത്തിറക്കുന്ന ചുമതലയിലായിരുന്നു കോട്ടയം സ്വദേശി എം ടി. പ്രതീഷ്.

പുറത്തിറക്കിയതിന് ശേഷം ഒട്ടേറെ കഞ്ചാവുകേസുകളിൽ പ്രതിയായ നിമേഷ് റോയ്, ഷിയോൺ എന്നിവർ തിരികെ സെല്ലിൽ കയറാൻ കൂട്ടാക്കിയില്ല. പ്രതീഷ് ആവർത്തിച്ച് ജയിലിൽ കയറാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവർ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്ത് നിമേഷ് റോയ് ആഞ്ഞിടിച്ചപ്പോഴാണ് പല്ലുകൾ ഇളകിയത്. ഇയാളെ പിടിച്ചുവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഷിയോൺ കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യിൽ നീളത്തിൽ വരഞ്ഞു. തുടർന്ന് മറ്റു ജയിൽ ജീവനക്കാർ ഓടിയെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തി സെല്ലിൽ കയറ്റിയത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP