Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതിയിൽ ഹാജരാക്കി സ്വകാര്യ ബസിൽ മടങ്ങുംവഴി ബസിൽനിന്നു ചാടി രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; ഒരു മണിക്കൂർ വട്ടം ചുറ്റിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി; അന്യസംസ്ഥാന തൊഴിലാളി കാമുകിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി

കോടതിയിൽ ഹാജരാക്കി സ്വകാര്യ ബസിൽ മടങ്ങുംവഴി ബസിൽനിന്നു ചാടി രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; ഒരു മണിക്കൂർ വട്ടം ചുറ്റിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി; അന്യസംസ്ഥാന തൊഴിലാളി കാമുകിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി

കൊച്ചി: കോടതിയിൽ ഹാജരാക്കി സ്വകാര്യ ബസിൽ മടങ്ങുംവഴി ബസിൽനിന്നു ചാടി രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം. കാമുകിയുടെ വീട് കയറി ആക്രമിച്ച കേസിൽ പ്രതിയായ ഇതരസംസ്ഥാനത്തൊഴിലാളി കദം ഖാനാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത്. നാട്ടുകാരുടെ സഹായത്തോടെയുള്ള തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പികൂടിയത്.

മട്ടാഞ്ചേരി സബ്ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കൈവിലങ്ങ് അണിയിച്ചാണ് പ്രതിയെ ബസിൽ കയറ്റിയത്. രണ്ടു പൊലീസുകാർ കദം ഖാന്റെ ഒപ്പമുണ്ടായിരുന്നു. ബസ് തോപ്പുംപടിയിലെത്തിയപ്പോഴാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ബസിൽനിന്നു ചാടിപ്പോയത്.

പൊലീസുകാരം പ്രതിക്കു പിന്നാലെ ചാടി. എന്നാൽ ഇതിനിടെ പ്രതി ആൾക്കൂട്ടത്തിനിടെ മറഞ്ഞുകഴിഞ്ഞിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാരും പ്രതിയെ പിടിക്കാൻ കൂടെക്കൂടിയതാണു പൊലീസിനു സഹായകമായത്. ഒരു മണിക്കൂറത്തെ തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP