Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുവഴിയിൽ വെച്ച് 17കാരിയെ കടന്ന് പിടിച്ചു; യുവാവിന് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും

പൊതുവഴിയിൽ വെച്ച് 17കാരിയെ കടന്ന് പിടിച്ചു; യുവാവിന് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: 17കാരിയായ പെൺകുട്ടിയെ പൊതുവഴിയിൽ വെച്ച് കടന്ന് പിടിച്ചയാൾക്ക് മൂന്നു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. മാരാരിക്കുളം വടക്ക് എസ്എൻപുരം നികർത്തിൽ ബിജു(39)വിനെയാണ് ആലപ്പുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജ് പിഎസ് ശശികുമാർ ആണ് കേസിൽ വിധി പ്രഖ്യാപിച്ചത്.പിഴ തുക അടക്കാത്ത പക്ഷം പ്രതി മൂന്ന് മാസം കൂടി സാധാരണ തടവ് അനുഭവിക്കണം. പിഴ തുക പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു.

2016 മെയ് 18ന് കേസിന് ആസ്പദമായ സംഭവം നടന്നത്. കഞ്ഞിക്കുഴി വനസ്വർഗം പള്ളിക്ക് സമീപം ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്ത പ്രതി സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ച് വീഴ്‌ത്തുകയും സ്വകാര്യ ഭാഗത്ത് കടന്നു പിടിക്കുകയുമായിരുന്നു. പിന്നാലെ വന്ന യാത്രക്കാരാണ് കരഞ്ഞു കൊണ്ട് നിന്ന പെൺകുട്ടിയിൽ നിന്ന് വിവരം അറിഞ്ഞത്. പ്രതി സഞ്ചരിച്ച ബൈക്ക് രജിസ്‌ട്രേഷൻ നമ്പർ ആണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്. കേസിൽ പ്രോസികൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP