Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീയറ്ററിൽ കുഞ്ഞ് കരഞ്ഞാലും തിരികെ വീട്ടിൽ പോവണ്ട; പ്രത്യേക സെറ്റപ്പിലിരുന്ന് സിനിമ മുഴുവനും കാണാം; തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവും; കരയുന്ന കുട്ടികൾക്കായി പ്രത്യേക ക്യാബിനായി 'ക്രൈയിങ് റൂം' ഒരുക്കി കെ.എസ്.എഫ് .ഡി.സി

തീയറ്ററിൽ കുഞ്ഞ് കരഞ്ഞാലും തിരികെ വീട്ടിൽ പോവണ്ട; പ്രത്യേക സെറ്റപ്പിലിരുന്ന് സിനിമ മുഴുവനും കാണാം; തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവും; കരയുന്ന കുട്ടികൾക്കായി പ്രത്യേക ക്യാബിനായി 'ക്രൈയിങ് റൂം' ഒരുക്കി കെ.എസ്.എഫ് .ഡി.സി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സിനിമയ്ക്കിടയിൽ കുഞ്ഞ് കരയുന്നെന്ന കാരണത്താൽ അമ്മമാർ തീയേറ്റർ വിട്ട് പോകണ്ട.അതിന് പരിഹാരവുമായി കെഎസ്എഫിഡിസി എത്തിയിട്ടുണ്ട്.കുഞ്ഞുങ്ങളുടെ കരച്ചിൽ സിനിമ കാണാനെത്തുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പരിഹരിക്കാൻ വഴിയൊരുക്കിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്എഫിഡിസി).തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിലാണ് 'ക്രൈയിങ് റൂം' എന്ന പേരിൽ മുറി സജ്ജീകരിച്ചിരിക്കുന്നത്.

സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞാൽ തിയറ്റർ വിടുന്നതിന് പകരം ഇനി മുതൽ ഈ മുറി പ്രയോജനപ്പെടുത്താം.ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിലാണ് ക്രൈയിങ് റൂമിന്റെ നിർമ്മാണം.തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്.കുഞ്ഞുമായി ക്രൈയിങ് റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സംവിധാനങ്ങളും പ്രത്യേക റൂമിലുണ്ടാവും.

കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ സിനിമ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ കെഎസ്എഫിഡിസി ഒരുക്കുന്നത്.ഗ്ലാസ് കൊണ്ട് കവർ ചെയ്ത ഭാഗത്തിലൂടെ സിനിമ വ്യക്തമായി കാണുകയും ചെയ്യാം. വിശാലമായ മുറി ആയതിനാൽ കുട്ടിക്കും അസ്വസ്ഥത തോന്നില്ല എന്നതും ക്രൈയിങ് റൂമിന്റെ സവിശേഷതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP