Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് താന്ത്രിക് ജനതാ ദളിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം; സംസ്ഥാന പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാർ തുടരും

ലോക് താന്ത്രിക് ജനതാ ദളിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരം; സംസ്ഥാന പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാർ തുടരും

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോക് താന്ത്രിക് ജനതാ ദളിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് താത്ക്കാലിക പരിഹാരം.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ലോക് താന്ത്രിക് ജനതാദളിൽ (എൽ.ജെ.ഡി) പ്രതിസന്ധികൾ ഉടലെടുത്തത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കേന്ദ്ര കമ്മിറ്റി നിയമിച്ച ഡോ. വർഗീസ് ജോർജ് പിന്മാറി. സംസ്ഥാന പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാർ തുടരും. ഇതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.

സംസ്ഥാന പ്രസിഡന്റായി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിനെ കേന്ദ്രനേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റായിരുന്ന എം.വി ശ്രേയാംസ് കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കി നിയമിച്ചാണ് വർഗീസ് ജോർജിന് സംസ്ഥാന പ്രസിഡന്റ് പദം നൽകിയത്. ഇതു പാർട്ടിയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ വർഗീസ് ജോർജിനെ പ്രസിഡന്റാക്കിയതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ചോദ്യം ചെയ്ത് ഇവർ രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യുന്നതിനു സംസ്ഥാന ഭാരവാഹികളുടെ യോഗം ശ്രേയാംസ്‌കുമാർ വിഭാഗം വിളിച്ചുചേർക്കുകയും ചെയ്തു.

പാർട്ടിക്കകത്ത് പ്രതിഷേധസ്വരം ഉയർന്നതോടെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വർഗീസ് ജോർജ് അറിയിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ഭാരവാഹിയോഗം ശ്രേയാംസ്‌കുമാറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എൽ.ജെ.ഡിയുടെ സംസ്ഥാന ഘടകം ജെ.ഡി.എസിൽ ലയിക്കുന്നതിനുള്ള നീക്കങ്ങൾ പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാക്കിയിരുന്നു. വർഗീസ് ജോർജ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ലയനത്തിന് എതിരാണ്. ലയനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപ് കോഴിക്കോട്ട് നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഉപസമിതി ചർച്ച പൊളിയാൻ കാരണമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP