Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കും ഫലപ്രാപ്തി; വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഉത്തരവ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടേത്; കസ്റ്റഡിയിൽ പീഡനമുണ്ടോയെന്നും പരിശോധിക്കും

പ്രതിഷേധങ്ങൾക്കും പ്രതികരണങ്ങൾക്കും ഫലപ്രാപ്തി; വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഉത്തരവ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടേത്; കസ്റ്റഡിയിൽ പീഡനമുണ്ടോയെന്നും പരിശോധിക്കും

തിരുവനന്തപുരം : തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകൻ എന്ന യുവാവ് തൂങ്ങിമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കസ്റ്റഡിയിൽ പീഡനമുണ്ടായോ എന്ന് പരിശോധിക്കും. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച വിനായകനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് യുവാവിനു നേരെ ക്രൂരമായ പീഡനമുണ്ടായെന്നാണ് ആരോപണം.

വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയിതിരുന്നു. വിനായകന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊലീസ് നടപടിയിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് തൃശൂർ ഐജി: അജിത്കുമാർ ഡിജിപിക്കു ശുപാർശ ചെയ്തിരുന്നു. വിനായകന്റെ അച്ഛൻ റൂറൽ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. വിനായകന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് നേരത്തേ പട്ടികജാതി/ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകൻ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. മുടി വളർത്തിയതാണ് വിനായകൻ കഞ്ചാവ് വലിക്കുന്നതിന് പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകൻ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

തുടർന്ന് പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും അധികാരികൾ മുടിമുറിച്ചിട്ടില്ലെന്നും കേരള പൊലീസിന് അതിനുള്ള അധികാരമില്ലെന്നും ആക്ഷേപമുയർന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രംഗത്ത് വന്നു. മുടി മുറിക്കുന്നത് പൊലീസിന്റെ പണിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുടി വളർത്തുന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP