Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുതിരവട്ടത്തു നിന്നും രക്ഷപ്പെട്ട രണ്ടു പ്രതികൾ കൂടി പിടിയിൽ; അബ്ദുൾ ഗഫൂറും നിസാമുദീനും പിടിയിലായത് വയനാട്ടിൽ നിന്ന്

കുതിരവട്ടത്തു നിന്നും രക്ഷപ്പെട്ട രണ്ടു പ്രതികൾ കൂടി പിടിയിൽ; അബ്ദുൾ ഗഫൂറും നിസാമുദീനും പിടിയിലായത് വയനാട്ടിൽ നിന്ന്

കെ വി നിരഞ്ജൻ

കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നാലു പ്രതികളിൽ ശേഷിച്ച രണ്ടുപേരും അറസ്റ്റിലായി. വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40), എറണാകുളം മട്ടാഞ്ചേരി യഹൂദപറമ്പിലെ നിസാമുദ്ദീൻ (24) എന്നിവരൊയണ് ഡി.സി.പി സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് വയനാട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരു വിചാരണത്തടവുകാരനായ താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ് (29)നെ ഞായറാഴ്ച പിടികൂടിയിരുന്നു.

പൊലീസിനെ വെട്ടിച്ച് ബൈക്കിൽ കടന്നുകളയവെ വെള്ളിമാടുകുന്ന് ഗവ.ലോകോളജിനടുത്തുനിന്നായിരുന്നു ഇയാളെ പിടികൂടിയത്. മലപ്പുറം താനൂർ സ്വദേശി അട്ടത്തോട് ഷഹൽ ഷാനുവിനെ (25) വെള്ളിയാഴ്ച താനൂരിലെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. ഷാനു തിരുവനന്തപുരത്തും ആഷിഖ് തുഷാരഗിരിയിലുമാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.വിചാരത്തടവുകാർ മോഷണം, മയക്കുമരുന്ന് വിൽപ്പന, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളാണ്.

ജൂലൈ 22ന് രാത്രി ഏഴരയോടെയാണ് നാലുപേരും സെക്യൂരിറ്റി ജീവനക്കാരന്റെയും പൊലീസിന്റേയും കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതികൾക്കായി നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ ഗഫൂർ, നിസാമുദ്ദീൻ എന്നിവരെ പിടികൂടിയതെന്നും പ്രതികൾക്കെതിരെ ബൈക്ക് മോഷണ കേസ് രജിസ്റ്റർ ചെയ്തതായും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP