Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെഹ്‌ലുഖാൻ വധക്കേസിലെ കോടതി വിധിയെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്; പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ കേസ് പുനരന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിച്ച് രാജസ്ഥാൻ സർക്കാർ

പെഹ്‌ലുഖാൻ വധക്കേസിലെ കോടതി വിധിയെ വിമർശിച്ച എഐസിസി ജനറൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ്; പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ കേസ് പുനരന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാൻ തീരുമാനിച്ച് രാജസ്ഥാൻ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. പെഹ്‌ലുഖാൻ വധക്കേസിലെ കോടതി വിധിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനെ തുടർന്ന് ബിഹാർ സ്വദേശിയായ സുധിർ ഓജയെന്ന അഭിഭാഷകനാണ് കേസ് ഫയൽ ചെയ്തത്. 'വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാലാണ് കോടതി ആറു പ്രതികളെയും വെറുതെവിട്ടത്'. എന്നാൽ ഈ വിഷയത്തിൽ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മത വിദ്വേഷമുണ്ടാക്കുന്നതും കോടതിയലക്ഷ്യമാണന്നുമാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

2017 ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്ലു ഖാൻ എന്ന ക്ഷീര കർഷകനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്ലു ഖാനും അനുയായികളും ചേർന്ന് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പശുക്കളെ വണ്ടിയിൽ കയറ്റി NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ. ബഹ്‌റോഡ് പൊലീസിന്റെ എഫ്ഐആർ പ്രകാരം അൽവാർ ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗി ദളിന്റെയും പ്രവർത്തകർ ചേർന്ന് ഇവരെ തടഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പെഹ്‌ലു ഖാൻ വധക്കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആൾവാറിലെ വിചാരണ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. 'കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല'.ആൾക്കൂട്ട ആക്രമണവും കൊലപാതകവും നീചകുറ്റകൃത്യമാണെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. രാജസ്ഥാൻ സർക്കാർ ആൾക്കൂട്ടകൊലപാതകത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തത്.

അതേസമയം, പെഹ്ലുഖാൻ കേസ് പുനരന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചു. കേസിലെ ആറു പ്രതികളേയും വെറുതെവിട്ട വിചാരണ കോടതി വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചതിന് പിന്നാലെയാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. കേസ് പുനരന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പുതിയ നിയമം കൊണ്ടുവന്ന രാജസ്ഥാൻ സർക്കാരിനെ മറ്റൊരു ട്വീറ്റിലൂടെ അഭിനന്ദിച്ച പ്രിയങ്ക പെഹ്ലുഖാൻ കേസിൽ നീതി നൽകാൻ ഈ നിയമത്തിന് സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP