Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

10 കിലോ കഞ്ചാവ് കടത്ത്: കോടതിയിൽ ഹാജരാകാതെ പ്രതി കറുപ്പയ്യ മുങ്ങി; സെഷൻസ് കോടതിയുടെ അറസ്റ്റ് വാറണ്ട്

10 കിലോ കഞ്ചാവ് കടത്ത്: കോടതിയിൽ ഹാജരാകാതെ പ്രതി കറുപ്പയ്യ മുങ്ങി; സെഷൻസ് കോടതിയുടെ അറസ്റ്റ് വാറണ്ട്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്നും തലസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഇട നിലക്കാരനായ കറുപ്പയ്യക്കെതിരെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് കോടതി പ്രതിയെ അറസ്റ്റ് ചെയ്യാനുത്തരവിട്ടത്. പ്രതിയായ തമിഴ്‌നാട് മധുര കിടാരപ്പട്ടി സ്വദേശി കറുപ്പയ്യ ( 57 ) ആണ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയത്.

2018 മാർച്ച് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഞ്ചിയൂർ ഉപ്പിടാമൂട് പാലത്തിന് സമീപം വച്ചാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിന്തുടർന്ന് കറുപ്പയ്യയെ 10 കിലോ കഞ്ചാവുമായി പിടികൂടിയത്. രണ്ടു കിലോ വീതമുള്ള അഞ്ചു പൊതികളിലായി കഞ്ചാവടക്കം ചെയ്ത ബാഗുമായി കറുപ്പയ്യ പിടിയിലാവുകയായിരുന്നു. കഞ്ചാവ് തലസ്ഥാനത്തെ കഞ്ചാവു കച്ചവടക്കാർക്ക് നൽകാനായി കടത്തിക്കൊണ്ടുവരുകയായിരുന്നു. ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ലോക്കൽ ലിമിറ്റിനകമായ വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു.

2018 ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ പിടികൂടിയ കഞ്ചാവു കച്ചവടക്കാരിൽ നിന്ന് തലസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ഇടനിലക്കാരനെ തൊണ്ടി സഹിതം പിടികൂടിയത്. 1985 ൽ നിലവിൽ വന്ന നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 ( ബി ) (ശശ) (ബി) പ്രകാരമുള്ള കുറ്റം ചുമത്തി വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതി മുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP