Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർണം നൽകാതെ കബളിപ്പിച്ച ആളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ഒരാൾ അറസ്റ്റിൽ; സേലം സ്വദേശി ധനസിംഗിനെ പിസ്റ്റൾ കാട്ടി തട്ടിക്കൊണ്ടുപോയത് കീഴുമാടിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയപ്പോൾ

സർണം നൽകാതെ കബളിപ്പിച്ച ആളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ഒരാൾ അറസ്റ്റിൽ; സേലം സ്വദേശി ധനസിംഗിനെ പിസ്റ്റൾ കാട്ടി തട്ടിക്കൊണ്ടുപോയത് കീഴുമാടിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സ്വർണം കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. കീഴുമാട് വാടകക്ക് താമസിക്കുന്ന പേയാട് വിളപ്പിൽശാല അഞ്ജനത്തിൽ മുരളീകൃഷ്ണനെയാണ് (33) അറസ്റ്റ് ചെയ്തത്.

സേലം സ്വദേശി ധനസിംഗിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഘം ബ്രോക്കർമാർ വഴിയാണ് ധനസിംഗിനെ പരിചയപ്പെട്ടത്. കുറഞ്ഞ നിരക്കിൽ സ്വർണം എത്തിച്ചു നൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. സ്വർണം ലഭിക്കാതെ വന്നപ്പോൾ സംഘത്തിന് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയ ധനസിംഗിനെ എയർ പിസ്റ്റൽ കാണിച്ച് കീഴുമാടുള്ള വീട്ടീലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുകയായിരുന്നു. എടത്തല എസ്.എച്ച്.ഒ നോബിൾ പി.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP