Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് 30 വർഷം; പിടികിട്ടാപുള്ളി ഒടുവിൽ വലയിൽ

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് 30 വർഷം; പിടികിട്ടാപുള്ളി ഒടുവിൽ വലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഒടുവിൽ അറസ്റ്റിൽ. 30 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. എടക്കര മാപ്പിളത്തൊടി വീട്ടിൽ അബ്ദു എന്നു വിളിക്കുന്ന അബ്ദുൽ റഹ്‌മാൻ (52) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തിരുവല്ലം വണ്ടിത്തടം ഭാഗത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.

1993ലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലിക്കു വിസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്‌പോർട്ടും വാങ്ങിയ ശേഷം മുങ്ങിയ പെരിന്തൽമണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടു പോയെന്നാണ് അബ്ദുൽ റഹ്‌മാനെതിരായ കേസ്. കൊല്ലക്കടവിലുള്ള ലോഡ്ജിൽ തടങ്കലിൽ പാർപ്പിച്ചതിനിടെ വിജയകുമാർ തൂങ്ങി മരിച്ചു.

ഈ കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങി ഒളിവിൽ പോകുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ കോഴിക്കോട് ഫറോക്കിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂർ എടക്കര ഭാഗത്ത് ഇയാൾ താമസമാക്കുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാകാതെ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിക്കെതിരെ നിരവധി തവണ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. 1997ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വിദേശത്തു നിന്നു വന്ന ശേഷം തിരുവല്ലം വണ്ടിത്തടത്ത് അന്യ സംസ്ഥാന തൊഴിലാളികൾക്കൊപ്പം ഒളിച്ചു താമസിക്കുകയായിരുന്നു. വെണ്മണി പൊലീസിന്റെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളി സങ്കേതം മനസിലാക്കിയത്. പിന്നാലെയാണ് ഇയാളെ വലയിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP