Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

തളിപറമ്പിൽ സഹപ്രവർത്തകനെ തലയ്ക്കടിച്ചുകൊന്ന കേസ്; കെ എസ് ഇ ബി കരാർ ജീവനക്കാർ അറസ്റ്റിൽ

തളിപറമ്പിൽ സഹപ്രവർത്തകനെ തലയ്ക്കടിച്ചുകൊന്ന കേസ്; കെ എസ് ഇ ബി കരാർ  ജീവനക്കാർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മദ്യലഹരിയിൽ തൃശൂർ സ്വദേശിയായ യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസിൽ രണ്ടുപേരെ തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം പൊലിസ് സ്റ്റേഷൻ പരിധിയിലെ ഡീസന്റ്മുക്ക് എച്ച്. എൻ.സി കോളനിയലലെ എൻ.നവാസ്(42) കൊല്ലം ഇരവിപുരം പൊലിസ് സ്റ്റേഷൻ പരിധിയിലെ മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ സുനിൽ കുമാർ(50) എന്നിവരെയാണ് തളിപറമ്പ് ഇൻസ് പെക്ടർ എ.വി ദിനേശൻ അറസ്റ്റു ചെയ്തത്.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം നിയമനടപടികൾക്കു ശേഷം ബിജുവിന്റെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തലയ്ക്കടിയേറ്റതു കാരണമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നു പൊലിസ് പോസ്റ്റു മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി സ്ഥിരീകരിച്ചിട്ടുണ്ട്.

തളിപറമ്പിൽ നിന്നും മദ്യപിച്ചുണ്ടായ വാക്തർക്കത്തെ തുടർന്നാണ് പ്രതികൾ ബിജുവിനെ മാരകമായി അടിച്ചു പരുക്കേൽപ്പിച്ചത്. അബോധാവസ്ഥയിലായ ബിജുവിനെ മറ്റൊരു സുഹൃത്തായ കൃഷ്ണപ്രസാദ് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റു മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഡി.വൈ. എസ്. പി എംപി വിനോദ്, ഇൻസ്പെക്ടർ എ.വി ദിനേശൻ എന്നിവർ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യുകയും പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.

തൃശൂർ വെള്ളികുളങ്ങര പൊലിസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിപ്പാടം ചൊക്കനയിലെ കള്ളിയത്തുപറമ്പിൽ വീട്ടിൽപരേതനായ ലോന- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട കെ. എൽ ബിജു(34) കെ. എസ്. ഇ.ബി കരിമ്പം സെക്ഷനിലെ മജീദെന്ന കോൺട്രാക്ടറുടെ കരാർ ജോലിക്കാരനായ ബിജുവും പ്രതികളും മറ്റൊരു സുഹൃത്തായ കൃഷ്ണദാസെന്നയാളും നണിച്ചേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു.

തിങ്കളാഴ്‌ച്ച രാത്രി പന്ത്രണ്ടുമണിയോടെ ബിജുവിനെ വീടിന്റെ ടെറസിൽ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണപ്രസാദ്, നവാസ്, സുനിൽകുമാർ എന്നിവരുമായി ചേർന്നു മദ്യപിക്കുകയും ഇതിനിടെ ബിജുവും നവാസ്, സുനിൽകുമാർ എന്നിവരുമായി വഴക്കും വാക്കേറ്റവുമുണ്ടാവുകയായിരുന്നു. ഇതേ തുടർന്നാണ് ബിജുവിന് തലയ്ക്ക് മാരകായുധംകൊണ്ടു അടിയേറ്റത്. ബിന്ദുവാണ് മരിച്ച ബിജുവിന്റെ ഭാര്യ. മക്കൾ: ജുവൽമരിയ, ജുവാൻ. സഹോദരങ്ങൾ: ജോസ്, സണ്ണി, കൊച്ചുത്രേസ്യ, ഷൈനി, സിസ്റ്റർ ലിസി, ആനി, പരേതനായ ലോനപ്പൻ. സംസ്‌കാരം ബുധനാഴ്‌ച്ച രാവിലെ പത്തുമണിക്ക് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP