Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുൻ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നത് സഹിച്ചില്ല; പ്രതിശ്രുതവരനെ സ്‌കൂട്ടർ കൊണ്ട് ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആദ്യ ഭർത്താവ് റിമാൻഡിൽ

മുൻ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നത് സഹിച്ചില്ല; പ്രതിശ്രുതവരനെ സ്‌കൂട്ടർ കൊണ്ട് ഇടിച്ച് തെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആദ്യ ഭർത്താവ് റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വിവാഹമോചിതയായ മുൻ ഭാര്യയെ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവിനെ സ്‌കൂട്ടർ കൊണ്ടു ഇടിച്ച് തെറിപ്പിച്ച് ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആദ്യ ഭർത്താവ് അറസ്റ്റിൽ. പിലാത്തറ പീരക്കാംതടം വികാസ് നഗർ സ്വദേശി ആനന്ദനെ (42)യാണ് പരിയാരം എസ്‌ഐ. പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്.

തളിപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ ഇരുപതിന് രാത്രി എട്ട് മണിക്ക് ചെറുതാഴം കക്കോ ണിയിലായിരുന്നു സംഭവം. കക്കോണിയിലെ ബാലന്റെ മകൻ പാലക്കീൽ സുമേഷിനെ (41) യാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. വിവാഹമോചിതയായ യുവതിയെ തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാനൊരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മുൻ ഭർത്താവായ ആനന്ദ് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുമേഷിനെ സ്‌കൂട്ടർ ഇടിച്ചിട്ടശേഷം ഹെൽമെറ്റ് കൊണ്ട് ആക്രമിച്ചത്.

കാലിന്റെ എല്ല് തകർന്ന് ഗുരുതരമായി പരിക്കേറ്റ സുമേഷ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിയാരം പൊലീസ് വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ആസൂത്രിതമായ വധശ്രമമാണ് നടന്നതെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണറിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP