Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ :കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. തിങ്കളാഴ്‌ച്ച രാവിലെ പതിനൊന്ന് മണിയോടെ ട്രെയിനിൽ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ തിരുവനന്തപുരം സ്വദേശി എസ്.അസീം (35) കൊല്ലം സ്വദേശി ജെ.ജിഷ്ണു (28) എന്നിവരാണ് പിടിയിലായാത്.

ആർപിഎഫും എക്‌സൈസും കണ്ണൂർ നടത്തിയ പരിശോധനയിലാണ് ബാഗുമായി പ്രതികൾ പിടിയിലായത്. ആറര കിലോ കഞ്ചാവ് അടങ്ങിയ ബാഗുമായി പിടിയിലായത്. ആർപിഎഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, കണ്ണൂർ റേഞ്ച് ഇൻസ്‌പെക്ടർ സിനു കൊയില്യത്ത, പ്രിവന്റീവ് ഓഫീസർമാരായ സി കെ ബിജു, ബി നസീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി കെ ദിനേശൻ , സി ഇ ഒ മാരായ എൻ രജിത്ത്കുമാർ, ടി അനീഷ്, സി എച്ച് റിഷാദ്, പി നിഖിൽ, ഡ്രൈവർ സി അജിത്ത്, ഐ ബി പ്രിവന്റീവ് ഓഫീസർമാരായ സി വി ദിലീപ്, സി പി ഷാജി, വി കെ വിനോദ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് ട്രെയിൻ മാർഗം എത്തിക്കുകയായിരുന്നു. കണ്ണുരിൽ ചില്ലറ വിൽപന നടത്താനാണ് കഞ്ചാവ് എത്തിച്ചത്. പിടികൂടിയ കഞ്ചാവ് സഹിതം വടകര നാർ കോട്ടിക്ക് കോടതിയിൽ ഹാജരാക്കി യുവാക്കളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP