Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തർക്കം മൂത്തപ്പോൾ സഹോദരന്റെ ഇരു കൈകാലുകളും തല്ലിയൊടിച്ച സംഭവം; മൂത്ത സഹോദരനും മകനും റിമാൻഡിൽ

തർക്കം മൂത്തപ്പോൾ സഹോദരന്റെ ഇരു കൈകാലുകളും തല്ലിയൊടിച്ച സംഭവം; മൂത്ത സഹോദരനും മകനും റിമാൻഡിൽ

പ്രകാശ് ചന്ദ്രശേഖർ


അങ്കമാലി :സഹോദരന്റെ ഇരു കൈകാലുകളും തല്ലിയൊടിച്ച സംഭവത്തിൽ ജ്യേഷ്ഠനും മകനും റിമാൻഡിൽ. പുളിയനം ഭാഗത്ത് വച്ച് പരിയാടൻ സേവ്യർ എന്നയാളെ ക്രൂരമായി മർദിച്ച് ഇരു കൈകാലുകളും ഒടിച്ച കേസിൽ ജേഷ്ഠനായ പുളിയനം പരിയാടൻ പീറ്റർ (64) ഇയാളുടെ മകൻ റെനിൽ പീറ്റർ (35) എന്നിവരെയാണ് അങ്കമാലി കോടതി റിമാൻഡ് ചെയ്തത്.

ഫെബ്രുവരി 28 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പള്ളിയിലെ അമ്പ് പ്രദക്ഷിണം ഒരു വീട്ടിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് സേവ്യറും പ്രതികളുമായി തർക്കമുണ്ടായി. ഇതിനെ തുടർന്ന് വീടിന് മുൻവശത്തെ റോഡിൽ വച്ച് പീറ്ററും, റെനിലും ചേർന്ന് കമ്പി വടികൊണ്ട് സേവ്യറെ ക്രൂരമായി മർദ്ദിക്കുകയയിരുന്നു.

മർദനത്തിൽ സേവ്യറിന്റെ ഇരു കൈകാലുകളും ഒടിഞ്ഞു. സംഭവത്തിനു ശേഷം പ്രതികൾ മൂന്നാർ, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ പോയി. ഒളിവിൽ കഴിയുമ്പോൾ ഇവർ ജില്ലാക്കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹീനമായ കുറ്റകൃത്യമായതിനാൽ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് പൊലീസ് പിടികൂടുമെന്നുറപ്പായപ്പോൾ നാടകീയമായി അങ്കമാലി കോടതിയിൽ കീഴടങ്ങി. കോടതി ഏപ്രിൽ 5 വരെ റിമാൻഡ് ചെയ്തു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അങ്കമാലിയിലെ ഒരു ബാങ്കിലെ ജീവനക്കാരനാണ് റെനിൽ പീറ്റർ. ഇൻസ്‌പെക്ടർ പി.എം ബൈജു , എസ്‌ഐമാരായ എസ് ദേവിക, പ്രദീപ് കുമാർ എസ്. സി.പി.ഒ അജിത്ത് കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP