Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസാജ് സെന്ററുകാരെ ഭീഷണിപ്പെടുത്തി പണം തട്ടൽ; കൊച്ചിയിലെ ക്വട്ടേഷൻ സംഘം പരിയാരത്ത് പിടിയിൽ

മസാജ് സെന്ററുകാരെ ഭീഷണിപ്പെടുത്തി പണം തട്ടൽ; കൊച്ചിയിലെ ക്വട്ടേഷൻ സംഘം പരിയാരത്ത് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊച്ചിയിലെ ക്വട്ടേഷൻ സംഘം പരിയാരത്ത് പിടിയിൽ. പരിയാരത്ത് സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടു പേരെയാണ് പരിയാരം എസ്. ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളത്ത് നിന്നും പരിയാരത്ത് എത്തിയ ക്വട്ടേഷൻ സംഘം ഒളിവിൽ കഴിയുന്നതായി കടവന്ത്ര പൊലിസ് പരിയാരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയ പൊലീസ് ചൊവ്വാഴ്‌ച്ച മുതൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മഫ്തി വേഷത്തിലാണ് പൊലീസ് ഇവർ താമസിക്കുന്ന സ്ഥലത്ത് റോന്തുചുറ്റിയത്. ചൊവ്വാഴ്‌ച്ച രാത്രിയോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി പ്രതികളെ പിടികൂടാൻ ചെന്നപ്പോൾ പൊലിസിനെ വെട്ടിച്ചു ബൈക്കിൽ രക്ഷപ്പൊൻ പ്രതികൾ ശ്രമിക്കുകയായിരുന്നു. പൊലിസ് ജീപ്പിൽ ഇവരെ ഒരു മണിക്കൂറോളം പിൻതുടർന്ന് ബുധനാഴ്‌ച്ച പുലർച്ചെ ഒരുമണിയോടെ കീഴടക്കുകയായിരുന്നു.

ഇതിനിടെ മുഖ്യപ്രതി രക്ഷപ്പെടുകയും ചെയ്തു. ശ്രീസ്ഥയിൽ താമസിക്കുന്ന കൊളങ്ങരേത്ത് ഷിജിൽ, സി. പൊയിലിൽ താമസിക്കുന്ന അബ്ദു എന്നിവരാണ് പിടിയിലായത്. പരിയാരം എസ്. ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി കടവന്ത്ര സ്റ്റേഷനിലെ എസ്. ഐ മിഥുന് കൈമാറി. കൊച്ചി സിറ്റി പരിധിയിലെ ക്വട്ടേഷൻ കേസിലെ പ്രതികളാണ് മൂവരുമെന്ന് പൊലിസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി കോരൻ പീടികയിലെ നിസാമുദ്ദീനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇയാൾക്കായി അന്വേഷണം നടത്തിവരികയാണ്. നിസാമുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചവരെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി രക്ഷപ്പെട്ട വാഹനത്തെ കുറിച്ചു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ മുഖ്യപ്രതിയെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചിയും സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. മസാജ്-സ്പാ ഉടമകളെ ഇവിടങ്ങളിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞ തുക നൽകിയില്ലെങ്കിൽ പൂട്ടിക്കുമെന്നു പറഞ്ഞാണ് ഇവർ കൊള്ളയടിച്ചിരുന്നത്.

ഇതിനു തയ്യാറാവത്തവരിൽ നിന്നും ജീവനക്കാരിൽ നിന്നും ഉടമകളിൽ സ്വർണം പിടിച്ചു പറിക്കുകയും ചെയ്തിരുന്നു. ഇവരെ കൊണ്ടു പൊറുതിമുട്ടിയപ്പോഴാണ് മസാജ് സെന്റർ ഉടമകൾ കടവന്ത്ര പൊലിസിൽ പരാതി നൽകിയത്. പൊലിസ് അന്വേഷണമാരംഭിച്ചപ്പോഴാണ് ഇവർ കൊച്ചിയിൽ നിന്നും നാട്ടിലേക്ക്മുങ്ങിയത്. പ്രതികൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ രണ്ടു പേർ നിരവധി ക്വട്ടേഷൻ, പിടിച്ചു പറി കേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP