Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവല്ല റെയിൽവെ സ്‌റ്റേഷനിൽ യാത്രക്കാരെ ചീത്ത വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ സംഘം; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിച്ചുപരിക്കേൽപ്പിച്ചു; പ്രതികളെ ഓടിച്ചിട്ട് പിടികൂടി

തിരുവല്ല റെയിൽവെ സ്‌റ്റേഷനിൽ യാത്രക്കാരെ ചീത്ത വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ സംഘം; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിച്ചുപരിക്കേൽപ്പിച്ചു; പ്രതികളെ ഓടിച്ചിട്ട് പിടികൂടി

ശ്രീലാൽ വാസുദേവൻ

തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ സംഘത്തെ പിടികൂടാനെത്തിയ ആർ പി എഫ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ ലഹരിക്കടിമയായി ബഹളം വച്ച മൂന്ന് യുവാക്കളെ തടയാനെത്തിയ റെയിൽവേ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കെ.പി. ശാന്ത റാവുവിനാണ് പരിക്കേറ്റത്.

സ്റ്റേഷനു വെളിയിൽ കിടന്ന ഓട്ടോറിക്ഷായുടെ ഗ്ലാസ്സും സംഘം അടിച്ചു പൊട്ടിച്ചു. ആലപ്പുഴ ചമ്പക്കുളം അയ്യൻകരി വീട്ടിൽ അജി (32), മഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽതാഴെ വീട്ടിൽ ശ്രീജിത്ത് (ലിജിൻ - 32) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപം യാത്രക്കാരെ പരസ്യമായി ചീത്തവിളിച്ചതിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിൽ കുപിതരായ സംഘം സ്റ്റേഷൻ മാസ്റ്റർക്ക് നേരെയായി ചീത്തവിളി. ഇത് കണ്ട് ഓടിയെത്തിയ റെയിൽവേ പൊലീസ് ശാന്ത റാവുവിന്റെ തലയ്ക്ക് കല്ലിന് അടിച്ച് പരിക്കേൽപ്പിച്ചു.

പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിൽ രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്നും പിടികൂടി. സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ ഒരു പ്രതിയെ പിന്നീട് ടി.എം.എം. ആശുപത്രിക്ക് സമീപത്തു നിന്നും രാമൻചിറയിലേക്കുള്ള റോഡിൽ വച്ച് പൊലീസ് ഓടിച്ചിട്ട് പിടികൂടി. തലയ്ക്ക് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ വൈദ്യപരിശോധന നടത്തിയ ശേഷം റെയിൽവേ പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP