Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകനുമായി വിവാഹ നിശ്ചയത്തിന് പിന്നാലെ 22 കാരി തൂങ്ങി മരിച്ചത് രണ്ടുമാസം മുമ്പ്; ആത്മഹത്യാപ്രേരണക്ക് കാമുകൻ അറസ്റ്റിൽ; എട്ടുവർഷത്തെ പ്രണയത്തിന് ഒടുവിൽ കാമുകൻ യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ

കാമുകനുമായി വിവാഹ നിശ്ചയത്തിന് പിന്നാലെ 22 കാരി തൂങ്ങി മരിച്ചത് രണ്ടുമാസം മുമ്പ്; ആത്മഹത്യാപ്രേരണക്ക് കാമുകൻ അറസ്റ്റിൽ; എട്ടുവർഷത്തെ പ്രണയത്തിന് ഒടുവിൽ കാമുകൻ യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് തെളിവുകൾ

ജംഷാദ് മലപ്പുറം

മലപ്പുറം: എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകനുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ 22കാരി കിടപ്പുമുറിൽ തൂങ്ങി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിശ്രുത വരനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃക്കളയൂർ സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ കിടപ്പുമുറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട യുവതിയും അറസ്റ്റിലായ അശ്വിനും തമ്മിൽ എട്ടു വർഷമായി പ്രണയത്തിലായിരുന്നു.

2021 സെപ്റ്റംബർ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കൾ നടത്തിയിരുന്നു. തുടർന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നൽകിയത്.

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിനെതിരെ തെളിവുകൾ കണ്ടെത്തിയത്. വാട്സാപ്പ് ചാറ്റ് പരിശോധിച്ചതിൽ ആത്മഹത്യാ പ്രേരണയുള്ള വോയിസുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്നും അരീക്കോട് എസ് എച്ച് ഒ എം അബാസലി പറഞ്ഞു.

നിലവിൽ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടർ നടപടികൾ പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അരീക്കോട് എസ്ഐ അമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP