Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവാവിനെ ഫ്‌ളാറ്റിൽ കെട്ടിയിട്ട് വിവസ്ത്രനാക്കി കവർച്ച; തൃപ്പുണിത്തറയിൽ പ്രതികൾ പിടിയിൽ

യുവാവിനെ ഫ്‌ളാറ്റിൽ കെട്ടിയിട്ട് വിവസ്ത്രനാക്കി കവർച്ച; തൃപ്പുണിത്തറയിൽ പ്രതികൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: യുവാവിനെ ഫ്‌ളാറ്റിൽ കെട്ടിയിട്ട് വിവസ്ത്രനാക്കി കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം അമ്പാടിമല ചാണിയിൽ വീട്ടിൽ കുഞ്ഞപ്പു എന്ന അരുൺ (25), മട്ടാഞ്ചേരി പുതിയ റോഡ് ബംഗ്ലാവ് പറമ്പിൽ വീട്ടിൽ അർഷദ് (26) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 28ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ താമസക്കാരനായ അൽഅമീൻ എന്നയാളുടെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് കടന്നു കളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയവരെ തുടർച്ചയായ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. പള്ളുരുത്തിയിൽ നിന്നും പിടികൂടിയ അർഷാദിന്റെ വീട്ടിൽ നിന്നും പൊലീസ് നഷ്ടപ്പെട്ട സാധനങ്ങളും കണ്ടെടുത്തു.

എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ എം. പ്രദീപ്, എം. ഷമീർ, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP