Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് പുറക്കാട്ടിരി സ്വദേശി

പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് പുറക്കാട്ടിരി സ്വദേശി

കെ വി നിരഞ്ജൻ

കോഴിക്കോട്: പതിനാറുകാരിയെ ലഹരി മരുന്ന് നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. പുറക്കാട്ടിരി സ്വദേശി അരുൺ (27) ആണ് പിടിയിലായത്. കർണാടകയിലെ ചെന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പൊലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ചത്. അറസ്റ്റിലായ മുഖ്യപ്രതി നാസറിനെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി പഴുതടച്ച അന്വേഷണം നടന്നുവരികയാണ്.

വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുൺ (27) നെ ഇന്നലെ രാത്രിയാണ് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും നടത്തിയ പരിശോധനയിൽ പിടികൂടിയത്. വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ വച്ചാണ് പ്രതി പിടിയിലായത്. അരുണും നാസറും ചേർന്ന് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയശേഷം പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിക്കൊണ്ട്‌പോകുകയായിരുന്നു.

തലക്കുളത്തൂർ കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തിൽ പെട്ട ഒരാൾകൂടി പൊലീസിന്റെ പിടിയിലാകുന്നത്. വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളുടെസീക്രട്ട് ചാറ്റ് സംവിധാനത്തിലൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രതി ആശയവിനിമയം നടത്തിയിരുന്നു. ഇവരിൽ പലരേയും പൊലീസ് ചെയ്തതോടെ പിന്നീട് ഇവരുമായി ഇയാൾ ബന്ധപ്പെട്ടില്ല. വിവിധ സ്ഥലങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു ഇയാൾ. ഒന്നര മാസത്തോളം പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ ക്രൈം സ്‌ക്വാഡിന്റെ പിടിയിലകപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ചേവായൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനും കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.

ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ബിജുമോഹൻ, എസ് ദീപ്തീഷ്, ഡൻസാഫ് അസിസ്റ്റന്റ് എസ്‌ഐ മനോജ് എടയേടത്ത്, സിപിഒമാരായ അർജുൻ അജിത്ത് കാരയിൽ സുനോജ് സൈബർ വിദഗ്ദൻ പികെ വിമീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP