Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്ത് കൂരോപ്പടയിൽ വൻകവർച്ച; വീട് കുത്തി തുറന്ന് 45 പവൻ സ്വർണവും 90000 രൂപയും കവർന്നു; മോഷണം വീട്ടുകാർ പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോയപ്പോൾ

കോട്ടയത്ത് കൂരോപ്പടയിൽ വൻകവർച്ച; വീട് കുത്തി തുറന്ന് 45 പവൻ സ്വർണവും 90000 രൂപയും കവർന്നു; മോഷണം വീട്ടുകാർ പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: കോട്ടയത്ത് കൂരോപ്പടയിൽ വൻകവർച്ച. വീട് കുത്തി തുറന്ന് 45 പവൻ സ്വർണവും 90000 രൂപയും കവർന്നു. പാമ്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ കൂരോപ്പടയിൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് വീട്ടുകാർ പ്രാർത്ഥനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ മുളക് പൊടി വിതറിയ നിലയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടര പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തുനിന്നുമായി കിട്ടിയിട്ടുണ്ട്. മോഷ്ടാവിന്റെ കൈയിൽ നിന്നും വീണുപോയതാകാമെന്നാണ് കരുതുന്നത്. ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കും പോയ സമയത്താണ് കവർച്ച നടന്നത്.

ഒരു മുറിയിൽ മാത്രമാണ് മോഷണം നടന്നിട്ടുള്ളത്. അലമാര തകർത്ത് സ്വർണവും പണവും കവരുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീടിന്റെ മറ്റു മുറികളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്.
മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തിൽ കൂടി ഓടി രക്ഷപെട്ടതായാണ് പ്രാഥമികം. കവർച്ച നടത്തിയവർ മോഷണം നടത്തിയതിനു ശേഷം വീട് മുഴുവനും രക്ഷപെട്ട വഴികളിലും മുളകുപൊടി വിതറിയിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP