Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202217Wednesday

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാൽ, നേരിട്ട് കാണണം എന്നുപറഞ്ഞ് വിളിച്ചുവരുത്തും; ഹണിട്രാപ്പ് മോഡൽ കവർച്ച നടത്തിയ പ്രതികൾ കോഴിക്കോട്ട് പിടിയിൽ; കുടുങ്ങിയത് കാസർകോഡ് സ്വദേശിയുടെ പരാതിയിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാൽ, നേരിട്ട് കാണണം എന്നുപറഞ്ഞ് വിളിച്ചുവരുത്തും; ഹണിട്രാപ്പ് മോഡൽ കവർച്ച നടത്തിയ പ്രതികൾ കോഴിക്കോട്ട് പിടിയിൽ; കുടുങ്ങിയത് കാസർകോഡ് സ്വദേശിയുടെ പരാതിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് ഹണിട്രാപ്പിലൂടെ സൗകര്യപ്രദമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണവും മൊബൈൽ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവരുന്ന സംഘം ടൗൺ പൊലീസിന്റെ പിടിയിൽ. റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽവെച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈലും പണവും കവർന്ന അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസ്സൻഭായ് വില്ലയിൽ ഷംജാദ് പി.എം എന്നിവരാണ് ടൗൺ പൊലീസിന്റെ പിടിയിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ കാണണം എന്ന് പറഞ്ഞ് യുവതി കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തുകയായിരുന്നു. സമാന സംഭവങ്ങൾ നിരവധി ഉണ്ടാവാറുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്തു പറയാറില്ല. പ്രതികൾ നിരവധി കേസുകളിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP