Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് മാരക മയക്കുമരുന്നുമായി

തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് മാരക മയക്കുമരുന്നുമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ബോംബ് എറിഞ്ഞ് അപയപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മാരകമയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് EE&ANSS ലെ എക്‌സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

തിരുവനന്തപുരം താലൂക്കിൽ ഈഞ്ചക്കലിൻ സമീപം കേരള വാട്ടർ അഥോറിറ്റി പമ്പ് ഹൗസിന് മുൻവശത്ത് വെച്ച് തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ തുടവൂർ ദേശത്ത് കമ്പിക്കകം മുടമ്പിൽവീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ 21 വയസ്സുള്ള അപ്പു എന്ന് വിളിക്കുന്ന ആകാശാണ് പിടിയിലായത്. KL 22 K 7448 ഹീറോ സ്പ്ലണ്ടർ ബൈക്കിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നായ 100 nitrosun ഗുളികകൾ വില്പനയ്ക്കായി കൈമാറുന്നതിനിടയിൽ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.

കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ബോംബ് എറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ആകാശ്. എക്‌സൈസ് ഇൻസ്‌പെക്ടറെ കൂടാതെ പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ. രാജേഷ് കുമാർ , മണികണ്ഠൻ നായർ ,സിഇഒ മാരായ സുബിൻ, ഷംനാദ് . എസ്, രാജേഷ്, ശ്രീലാൽ, അഭിഷേക്,ഷാഹിൻ ഡ്രൈവർ അനിൽകുമാർ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP