Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം; നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു

ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം; നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തിനിടെ സംഘം നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു. പ്രദേശത്തെ കോളജിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തുകയും ചെയ്തു.

രാത്രിയോടെ ബൈക്കിലെത്തിയ സംഘമാണ് അഴിഞ്ഞാടിയത്. റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിങ് സ്‌കൂൾ സ്ഥാപനത്തിന്റെ വണ്ടിയും തകർത്തു. പെട്രോൾ നിറച്ച കുപ്പിക്കൾ കോളജ് പരിസരത്തേക്ക് എറിയുകയായിരുന്നു. കോളജിന്റെ കൊടിമരവും അക്രമികൾ നശിപ്പിച്ചു.

അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP