Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ വാഹനം കത്തിച്ച കേസ്; പിടികിട്ടാപ്പുള്ളി കാൽ നൂറ്റാണ്ടിനു ശേഷം അറസ്റ്റിൽ

സർക്കാർ വാഹനം കത്തിച്ച കേസ്; പിടികിട്ടാപ്പുള്ളി കാൽ നൂറ്റാണ്ടിനു ശേഷം അറസ്റ്റിൽ

അനീഷ് കുമാർ

കണ്ണൂർ: സർക്കാർ വാഹനം തീവെച്ച് നശിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കാൽ നൂറ്റാണ്ടിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരപ്രയിലെ പുതിയേടത്ത് കണ്ടി മൊയ്തീനെ (5 1) യാണ് ടൗൺ സിഐ. ശ്രീജിത്തുകൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

കലക്ട്രേറ്റ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സർക്കാർ വകയുള്ള ജീപ്പ് കോൺഗ്രസ്സ് അനുഭാവിയായ പ്രതി ഉൾപ്പെടെയുള്ളവർ 1997ൽ തീവെച്ച് നശിപ്പിച്ചുവെന്നായിരുന്നു കേസ്. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഹാജരാവാത്തതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്‌ഐ.യോഗേഷ്, എഎസ്ഐ.ഷജിക്ക്, സി.പി.ഒ നാസർ എന്നിവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP