Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരന്റെ ഭാര്യ കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിലിങ്; ഭീഷണിപ്പെടുത്തി ബലാൽസംഗവും; തിരൂരിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരന് ജാമ്യമില്ല

സഹോദരന്റെ ഭാര്യ കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിലിങ്; ഭീഷണിപ്പെടുത്തി ബലാൽസംഗവും; തിരൂരിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരന് ജാമ്യമില്ല

ജംഷാദ് മലപ്പുറം

മലപ്പുറം: സഹോദരന്റെ ഭാര്യയെ ബ്ലാക്‌മെയിൽ ചെയ്ത് പീഡിപ്പിച്ച് കേസിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരന് ജാമ്യമില്ല. തിരൂർ തൃപ്രങ്ങോട് ആലത്തിയൂർ സ്വദേശിയായ 35കാരന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്.

2020 നവംബറിലാണ് സംഭവം. യുവതി കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് കുഞ്ഞിനു നേരെ കത്തി ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ഫോട്ടോകൾ കാണിച്ച് വീണ്ടും ഭീഷണി തുടർന്നതിനാൽ യുവതി 2021 സെപ്റ്റംബർ 21ന് തിരൂർ സി ഐക്ക് പരാതി നൽകി.

നടപടിയില്ലാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ തുടർന്നും പൊലീസ് അനാസ്ഥ കാണിച്ചതിനാൽ യുവതി തിരൂർ ജെഎഫ്‌സിഎം കോടതി (ഒന്ന്)യെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശമനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP