Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രികളിൽ കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈലുകളും മോഷണം; മലപ്പുറത്ത് സിനിമാ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ; പിടിയിലായത് അന്തർജില്ലാ മോഷ്ടാവ്

ആശുപത്രികളിൽ കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ  മൊബൈലുകളും മോഷണം; മലപ്പുറത്ത് സിനിമാ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ; പിടിയിലായത് അന്തർജില്ലാ മോഷ്ടാവ്

ജംഷാദ് മലപ്പുറം

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈലും മോഷ്ടിക്കുന്ന സിനിമാ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കന്മാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ജനുവരി 10-ാം തീയതി മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ 3 വയസ്സുള്ള കുട്ടിയുടെ സ്വർണ്ണമാലയും ജനവരി 11-ാം തീയതി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 9 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ മാലയും മോഷണം പോയിരുന്നു.

തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണമുതലുകൾ മണ്ണാർക്കാട്, തിരൂർ എന്നിവിടങ്ങളിൽ ഉള്ള ജുവലറികളിൽ വിറ്റതായും നിരവധി മൊബൈൽ ഫോണുകൾ മലപ്പുറം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

നിലവിൽ 15-ഓളം കേസ്സുകളിൽ പ്രതിയായ ബഷീറിന് വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാൾ ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് മലപ്പുറം ഡി.വൈഎസ്‌പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അബ്ദുൾ ലത്തീഫ്, ഗിരീഷ് പൊലീസ് ഉദ്യോഗസ്ഥരായ കെ.പി ഹമീദലി . പി.പി. ഷിഹാബ് .R. ഷഹേഷ് , ദിനേശ് ഇരുപകണ്ടൻ,പൂവത്തി സലിം, കെ.കെ ജസീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP