Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറവൂരിൽ മാംസവിൽപ്പനക്കട ആക്രമിച്ച് പണം കവർന്ന കേസ്; രണ്ടുപേർ പിടിയിൽ

തുറവൂരിൽ മാംസവിൽപ്പനക്കട ആക്രമിച്ച് പണം കവർന്ന കേസ്; രണ്ടുപേർ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി : തുറവൂരിൽ മാംസവിൽപ്പനക്കട ആക്രമിച്ച് 45,000 രൂപ കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. തുറവൂർ പുല്ലാനി ചാലക്ക വീട്ടിൽ വിഷ്ണു (പുല്ലാനി വിഷ്ണു 30), തുറവൂർ തോപ്പിൽ വീട്ടിൽ അജയ്(24) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കഴിഞ്ഞ 20 ന് തുറവൂർ മൂപ്പൻ കവലയിലെ മാംസ വിൽപ്പന കടയിലാണ് സംഭവം.

കടയിൽ എത്തിയ സംഘം അക്രമം അഴിച്ച് വിട്ട് ഭീതി പരത്തി പണവും എടുത്ത് കടന്നു കളയുകയായിരുന്നു. മുപ്പത്തയ്യായിരം രൂപയുടെ നാശനഷ്ടവും ഉണ്ടാക്കി. പിന്നീട് ഇവർ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ കിഴക്കമ്പലത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്.

വിവിധ സ്റ്റേഷനുകളിലായി പതിനൊന്നു കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇൻസ്‌പെക്ടർ സോണി മത്തായി, എസ്‌ഐമാരായ എൽദോ പോൾ, അക്‌ബർ എസ് സാദത്ത്, എസ്.സി.പി.ഒ മാരായ സാനി തോമസ്, കെ.എസ്.വിനോദ്, എൻ.എം അഭിലാഷ്, ബെന്നി ഐസക് , പ്രസാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP