Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശ്വസ്തൻ ചതിച്ചു; കാസർകോട്ടെ സുൽത്താൻ ജൂവലറിയിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങി

വിശ്വസ്തൻ ചതിച്ചു; കാസർകോട്ടെ സുൽത്താൻ ജൂവലറിയിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങി

ബുർഹാൻ തളങ്കര

കാസർകോട്: കാസർകോട്ടെ സുൽത്താൻ ജൂവലറി യിൽ നിന്നും കോടികളുടെ സ്വർണവും ഡയമൻഡുമായി പ്രധാന ജീവനക്കാരൻ മുങ്ങിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ജൂവലറി അധികൃതർ കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ. മംഗലാപുരം
ബി സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖ് ആണ് ജൂവലറി യിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

ഏതാണ്ട് രണ്ടര കോടിയുടെ സാധനങ്ങളാണ് ഒന്നരവർഷത്തിനിടയിൽ ജീവനക്കാരൻ കടയിൽ നിന്നും അടിച്ചു മാറ്റിയത്. ജൂവലറി യുടെ ഓഡിറ്റ് വിവരങ്ങളിൽ നിന്നാണ് വിശ്വാസ വഞ്ചന പുറത്തു വന്നത. അതിസമർഥമായാണ് സ്വർണവും ഡയമൻഡും കടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നഷ്ടപ്പെട്ട സ്വർണം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളും ജൂവലറി ഉടമകൾ നടത്തുന്നുണ്ട്. ജീവനക്കാരൻ ഒരു ബന്ധു വീട്ടിൽ അഭയം തേടിയതായാണ് വിവരം .ജൂവലറിയിലെ ഏറ്റവും വിശ്വസ്തന്റെ ചതിയിൽ ഞെട്ടിയിരിക്കുകയാണ് ജൂവലറി ഉടമയും ജീവനക്കാരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP