Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസം സ്വദേശിയായ തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മറ്റൊരു അതിഥിതൊഴിലാളി പിടിയിൽ

അസം സ്വദേശിയായ തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മറ്റൊരു അതിഥിതൊഴിലാളി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: അസം സ്വദേശിയായ അതിഥി തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അസം ഗിലാമാറ സ്വദേശിയായ രാജു ഫൂക്കാൻ (സൂര്യ-25) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ദീപ് ജ്യോതി എന്നയാളെയാണ് കുത്തി കൊലപ്പടുത്താൻ ശ്രമിച്ചത്.

ഇന്നലെ രാത്രി വല്ലത്തുള്ള പ്ലെവുഡ് കമ്പനിയിൽ വച്ചാണ് സംഭവം. ഇരുവരും പ്ലെവുഡ് കമ്പനിയിലെ ജോലിക്കാരാണ്. ദീപ് ജ്യോതിക്ക് സൂര്യ നൽകിയിരുന്ന പണം തിരികെ നൽകാതിരുന്നതിലുള്ള വിരോധമാണ് കത്തി കുത്തിൽ കലാശിച്ചത്. മുഖത്തും കഴുത്തിനും പരിക്കേറ്റ ദീപ് ജ്യോതി ആശുപത്രിയിൽ ചികിത്സയിലാണ്. പരീത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലെവുഡ് കമ്പനി. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, സബ്ബ് ഇൻസ്‌പെക്ടർ ജോസ്സി എം ജോൺസൺ. എസ്.സി.പി.ഒ മാരായ നൗഷാദ്, നാദിർഷാ, ജമാൽ, ജിഞ്ചു കെ മഞ്ഞായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP