Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ; ഗൾഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലെത്തിയ ശേഷം പിടിയിലായത് ഒരുമാസത്തെ നിരീക്ഷണത്തിന് ഒടുവിൽ

മലപ്പുറത്തെ മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിൽ; ഗൾഫിലേക്ക് മുങ്ങിയ പ്രതി നാട്ടിലെത്തിയ ശേഷം പിടിയിലായത് ഒരുമാസത്തെ നിരീക്ഷണത്തിന് ഒടുവിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മൂന്ന് കേസുകളിലായി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മലപ്പുറം ഉണ്യാലിലെ വാറണ്ട് പ്രതി അറസ്റ്റിൽ. ഉണ്ണിയാൽ സ്വദേശി മരക്കാരകത്ത് മജീദിന്റെ മകൻ മിർഷാദാണ് (28) പൊലീസ് പിടിയിലായത്. ഒരുമാസത്തെ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. 2016 മുതൽ ഇയാൾ നിരവധി രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതിയാണ്. ഗൾഫിലേക്ക് മുങ്ങിയ ഇയാൾ ഈ ഈയടുത്താണ് നാട്ടിലെത്തിയത്.

നാട്ടിലെത്തിയ ശേഷവും 2017 മെയ് 5ന് ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് ഇയാളെ ഇന്നലെ ഉണ്യാലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇരുമ്പ് പൈപ്പ്, വാൾ എന്നിവ കൊണ്ട് സിദ്ധീഖ് എന്ന യാത്രക്കാരനെ മാരകമായി വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.

വർഷങ്ങളായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ താനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മറ്റു രണ്ടു കൊലപാതക കേസുകളിലും പ്രതിയെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ താനൂർ ഇൻസ്പെകർ ജീവൻ ജോർജ്, താനൂർ പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസിന്റെയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 5 അംഗ സ്‌ക്വോഡിലെ അംഗങ്ങളായ സബറുദ്ദീൻ, അനീഷ്, ആൽബിൻ, വിപിൻ, ജിനീഷ്, , അഭിമന്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.

താനൂർ ഡി വൈ എസ് പിയുടെ കീഴിയുള്ള പൊലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് വ്യാപകമായ അന്വേഷണം നടന്നുവരുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനും വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP