Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലേണേഴ്‌സിന്റെ കാലാവധി അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നും കൈക്കൂലി; കാഞ്ഞങ്ങാട്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

ലേണേഴ്‌സിന്റെ കാലാവധി  അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നും കൈക്കൂലി; കാഞ്ഞങ്ങാട്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: ഡ്രൈവിങ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കാഞ്ഞങ്ങാട്ട് മോട്ടോർ വാഹന ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ് പണവുമായി പിടിയിലായത്.

കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിങ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്‌സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിങ് സ്‌കൂൾ ഏജന്റുമാർ മുഖേന ടെസ്റ്റിൽ വിജയിപ്പിക്കുമെന്ന ഉറപ്പ് നൽകിയാണ് പണം പിരിച്ചത്. ഏജന്റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ വിജിലൻസ് സംഘം 2,69,860 രൂപ പിടികൂടി.

എൺപത് പേർക്കാണ് ടെസ്റ്റിന് ടോക്കൺ നൽകിയിരുന്നത്. ആഴ്ചയിൽ നാലു ദിവസം ഇത്തരത്തിൽ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസൻസ് അപേക്ഷയടക്കം ഓൺലൈൻ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേർന്നുള്ള ശക്തമായ മാഫിയ പ്രവർത്തിക്കുന്നതായാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP