Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസ്: നാലുപേർ പിടിയിൽ; അറസ്റ്റിലായവർ മോഷണക്കേസിലെയും അടിപിടി കേസിലെയും പ്രതികൾ

മൂവാറ്റുപുഴ താലൂക്ക് ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസ്: നാലുപേർ പിടിയിൽ; അറസ്റ്റിലായവർ മോഷണക്കേസിലെയും അടിപിടി കേസിലെയും പ്രതികൾ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ : താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും, ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിൽ 4 പേർ അറസ്റ്റിൽ. കല്ലൂർകാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (21), വളനിയിൽ വീട്ടിൽ ജോബിൻ (22), മഠത്തിൽപറമ്പിൽ അജയ് (18), നാരായണത്ത് പറമ്പിൽ അനന്തു (22) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രിയിൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു.സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. സംഘത്തിലെ ജോബിൻ മോഷണ കേസിലെയും, അനന്തു അടിപിടി കേസിലെയും പ്രതിയാണ്.

ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ സി.ജെ.മാർട്ടിൻ, എസ്‌ഐ വി.കെ.ശശികുമാർ, എഎസ്ഐ മരായ സി.എം.രാജേഷ്, സുനിൽ സാമുവൽ, സി.പി.ഒ മാരായ ബിബിൽ മോഹൻ, ജീൻസ് കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ആരോഗ്യ പ്രവർത്തകർക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എസ്‌പി. കെ. കാർത്തിക്ക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP